വസ്തുതാപരമായി മോഡി സര്‍ക്കാരിനെ വിമർശിക്കാനും വിശകലനം ചെയ്യാനും ശ്രീ. തരൂർ ശ്രമിക്കുന്നത് അവഗണിക്കപെടുന്നുണ്ടോ?? കല്ലെറിയാൻ ഉള്ള ഉത്സുക്യം മറിച്ചുള്ള പ്രസ്താവന ഉണ്ടാവുമ്പോൾ കാണുന്നില്ല.
ഈ രാജ്യത്തെ വിദ്യാഭ്യാസം നേടി തൊഴിൽ ചെയ്തു ജീവിക്കുന്ന യുവാക്കളെ സ്വാധീനിക്കാൻ ഉള്ള തരൂരിന്റെ കഴിവിനെ കുറച്ച് കാണരുത്. അവർ ഒരു പക്ഷെ പാർട്ടിയിൽ സജീവം അല്ലായിരിക്കാം. എന്നാൽ അവർക്ക് വോട്ടവകാശം ഉണ്ട്. അത് വലിയ തോതിൽ വിനിയോഗിക്കുന്നും ഉണ്ട്.
ജോലി ചെയ്തു ജീവിക്കുന്ന, സ്തുതി പാടാൻ തയ്യാർ അല്ലാത്ത, സ്വതന്ത്ര ചിന്തയും അഭിപ്രായവും ഉള്ള, ജോലി എടുത്ത് കുടുംബം നോക്കുന്നവരെ പാർട്ടിയിൽ നിന്നും അകറ്റിയതാണ് വലിയ ക്ഷീണം ഉണ്ടാക്കിയത് എന്ന് വൈകിയ വേളയിൽ എങ്കിലും തിരിച്ചറിയണം.
ഈ വിഭാഗത്തെ ആകർഷിക്കാൻ കഴിവുള്ള നേതാക്കളെ പാർട്ടി പ്രോത്സാഹിപ്പിക്കണം എന്നാണ് എന്റെ വിനീത പക്ഷം !!